News

എസ്.ഇ.യു മലപ്പുറം ജില്ലാ സമ്മേനം: സ്വാഗതസംഘം രൂപീകരിച്ചു.

തിരൂരങ്ങാടി: ‘അഭിമാന ബോധം, അവകാശബോധ്യം.’ എന്ന പ്രമേയത്തിൽ ജനുവരി 20, 21, 22 തിയ്യതികളിൽ ചെമ്മാട് സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) മലപ്പുറം ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. ചെമ്മാട് സി.എച്ച് സൗധത്തിൽ ചേർന്ന യോഗം മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ അരിമ്പ്ര മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അരിമ്പ്ര മുഹമ്മദ് മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു

എസ്.ഇ.യു ജില്ലാ പ്രസിഡൻ്റ് വി.പി സമീർ അധ്യക്ഷനായി. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ, ട്രഷറർ സി.എച്ച് മഹ്മൂദ് ഹാജി, എസ്.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ, യു.ടി.ഇ.എഫ് ജനറൽ കൺവീനർ എ.എം അബൂബക്കർ, സെറ്റ്കോ ജനറൽ കൺവീനർ എം.എ മുഹമ്മദാലി,

എ.കെ മുസ്തഫ, യു.കെ മുസ്തഫ മാസ്റ്റർ, സംസ്ഥാന ഭാരവാഹികളായ ബീരു പി മുഹമ്മദ്, കെ. അബ്ദുൽ ബഷീർ, ഹമീദ് കുന്നുമ്മൽ, സി. ലക്ഷ്മണൻ, എ.കെ ഷരീഫ്, സലീം ആലിക്കൽ, സി.ടി നാസർ, അബ്ദുറഹിമാൻ കുട്ടി, സുബൈർ തങ്ങൾ, ഷരീഫ് വടക്കയിൽ, യു.എ റസാഖ്,

പച്ചായി മൊയ്തീൻ കുട്ടി, പി.കെ ഹംസ, അനീസ് കൂരിയാടൻ, കെ.കെ ഹംസ, എൻ.കെ. അഹമ്മദ്, മാട്ടി മുഹമ്മദ്, ടി.പി ശശികുമാർ, സി. അബ്ദുൽ ഷരീഫ്, എം. അബ്ദുറഹിമാൻ, സാദിഖലി വെള്ളില, നാസർ കഴുങ്ങിൽ, സി.പി നാഫിഹ്, ഗഫൂർ പഴമള്ളൂർ, അനിൽകുമാർ വള്ളിക്കുന്ന്,

മൊയ്തീൻകോയ, ഫൈറൂസ് വടക്കേമണ്ണ, ഫക്രുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയായ 101 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button