മഞ്ചേരി: മഞ്ചേരി എച്ച്. എം. കോളേജ് ഫിസിക്സ്, ജിയോളജി വിഭാഗങ്ങളും ഐ.ക്യു.എ.സി. യും സംയുക്തമായി നടത്തുന്ന ദേശീയ ലൈബ്രറി വാരാചരണ പരിപാടികൾ ആരംഭിച്ചു.
ഐ.ക്യു.എ.സി. കോർഡിനേറ്റർ ശബാന.എം ഉദ്‌ഘാടനം ചെയ്തു
‘പി.എസ്.സി, യു.പി.എസ്.സി, തെയ്യാറെടുപ്പും , അവസരങ്ങളും’ എന്ന വിഷയത്തിൽ മൻസൂറലി കാപ്പുങ്ങൾ സെമിനാർ അവതരിപ്പിച്ചു.
വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികളും, ഉദ്യോഗാർത്ഥികളും പങ്കെടുത്തു.
പ്രൊഫ.മുഹമ്മദ് അസീം.പി, പ്രൊഫ.മുഹമ്മദ്.കെ, അസി.പ്രൊഫ. ആതിര.കെ, മുഹമ്മദ് സാബിത് എന്നിവർ പ്രസംഗിച്ചു.
വിവിധ സെമിനാറുകളും, പുസ്തക പ്രദർശനം, പുസ്തക വിൽപ്പന, പുസ്തക അവലോകനം, ഉപന്യാസ മത്സരം എന്നിവ വാരാചരണത്തിന്റെ ഭാഗമായി നടക്കും. നവംബർ 18 ന് അവസാനിക്കും