സിഡ്‌നി: സെമി ഫൈനലിൽ ന്യൂസിലാന്റിനെ തോൽപ്പിച്ച് പാക്കിൻസ്ഥാനും ഇന്ത്യയെ തോൽപ്പിച്ച് ഇഗ്ലണ്ടും ഫൈനലിൽ കടന്നതോടെ ക്രിക്കറ്റ് 20-20 ലോകകപ്പ് മത്സരങ്ങൾ രസകരമായ കണക്കുകളാണ് പറയുന്നത്. രണ്ട് ഗ്രൂപ്പ് ചാപ്യന്മാരും ഫൈനൽ കാണാതെ സെമിയിൽ പുറത്തായി.
ഇത് കൂടാതെ ഫൈനലിലെത്തിയ രണ്ടു ടീമും ഗ്രൂപ്പ് ഘട്ടത്തിൽ കുഞ്ഞൻ ടീമുകളോട് പരാജയപ്പെട്ടവരാണെന്നതാണ് രസകരമായ കാര്യം. പാകിസ്ഥാൻ സിംബാബ്‌വെയോടും ഇംഗ്ലണ്ട് അയർലണ്ടിനോടും പരാജയപ്പെട്ടു.
ഇത് കൂടാതെ പാക്കിസ്ഥാൻ ഫൈനലിൽ കടന്നത് മറ്റൊരു കുഞ്ഞൻ രാജ്യമായ നെതർലാണ്ടിന്റെ സഹായത്തോടെയുമാണ്. സെമി സാധ്യത കൂടുതൽ നിലനിർത്തിയ ദക്ഷിണാഫ്രിക്കയെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെതർലാണ്ട് അട്ടിമറിച്ചതോടെയാണ് പാക്കിസ്ഥാന് സെമി ചിത്രം തെളിയുന്നത്.
ഏത് ടീം കപ്പുയർത്തിയാലും ലോക ചാംപ്യരെ ലോക ചാമ്പ്യൻഷിപ്പിൽ പരാജയപ്പെടുത്തി എന്ന് ഒരു കുഞ്ഞൻ ടീമിന് തലയെടുപ്പോടെ പറയാം.
സ്പോർട്സ് ഡെസ്‌ക്ക്