ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി മലപ്പുറത്തെ മിനി ഊട്ടിയിൽ തലയുയർത്തി നിൽക്കുന്നത് പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഒരുഗ്രൻ ഗോളടിച്ചാണ്. കാരണം ഈ കട്ടൗട്ട് ഒരുങ്ങിയത്തിനു പിന്നിൽ മൊറയൂർ പഞ്ചായത്തിലെ ഓരോ വീടുകൾക്കും പങ്കുണ്ട്. ആ വീടുകളിൽ നിന്നെല്ലാം ഹരിതകർമ സേനയെ ഏൽപിച്ച മാലിന്യ വസ്തുക്കൾ ഉലയോഗിച്ചാണ് മെസ്സിയെ രൂപപ്പെടുത്തിയത്.
മൊറയൂർ ഹരിത കർമ്മ സേന വാർഡുകളിൽ നിന്നു ശേഖരിച്ച അജൈവ മാലിന്യങ്ങൾ കൊണ്ട് ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ മനോഹരമായ കട്ടൗട്ട്. മൊറയൂർ മിനി ഊട്ടിയിൽ സ്ഥാപിച്ച. റീസൈക്കിൾ ആർട്ടിന്റെ ഉദ്ഘാടനം പി. ഉബൈദുള്ള എം എൽ എ നിർവഹിച്ചു.
മൊറയൂർ ഗ്രാമപഞ്ചായത്തും, ഹരിത കർമ്മ സേനയും, മാലിന്യ സംസ്കരണ ഏജൻസിയായ ഗ്രീൻ വേംസും ചേർന്നാണ് ആർട്ടിസ്റ്റ് ഫായിസ് മുഹമ്മദിന്റെ കലാസൃഷ്ടിയിൽ മെസ്സിയുടെ റീസൈക്കിൾ ആർട്ട് ഒരുക്കിയത്. വീടുകളിൽ നിന്ന് ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, കുപ്പിയുടെ അടപ്പുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് മെസ്സിയെ അണിയിച്ചൊരുക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മൽ ആദ്യക്ഷത് വഹിച്ചു. സെക്രട്ടറി മജീദ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളും, മെമ്പർമാരും, പഞ്ചായത്ത് VEO സന്തോഷ്, ഗ്രീൻ വേംസ് പ്രോജക്ട് കോഓർഡിനേറ്റർ അഭിജിത്ത്, ഹരിത കർമ്മ സേന സെക്രട്ടറി രാജേശ്വരി തുടങ്ങിയവരും പങ്കെടുത്തു.
ലോക ഫുട്‌ബോൾ മാമാങ്കത്തിന്റെ മുന്നോടിയായി നടന്ന ഈ റീസൈക്കിൾ ആർട്ടിലൂടെ പ്ലാസ്റ്റികിന്റെ ദുരുപയോഗം തടയുക, ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ തേടുക തുടങ്ങിയവയാണ് അധികർ ലക്ഷ്യമിടുന്നത്.