പുളിക്കൽ: മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ വി.എം.കുട്ടിയുടെ പേരില്‍ ജന്മനാട്ടില്‍ സ്മാരകം ഉയരണമെന്ന ആഗ്രഹം പങ്കിടുന്നതായിരുന്നു അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ഒന്നാം ചരമദിനാചരണം.
ദാറുസ്സലാമില്‍ രാവിലെ എട്ടുമണിമുതല്‍ തന്നെ മാപ്പിളപ്പാട്ടാസ്വാദകര്‍ എത്തിത്തുടങ്ങി. വി എം കുട്ടിയുടെ ഛായാചിത്രത്തോട് ചേര്‍ത്ത് വച്ച അദ്ദേഹത്തിന്റെ പുരസ്‌കാരങ്ങളും ഗ്രന്ഥങ്ങളും വി എം കുട്ടി പാടിയ പാട്ടുകളുടെ പിന്നണിയും കൊണ്ട് ആസ്വാദകരെ ആകര്‍ഷിച്ച പരിപാടിയായി ഒന്നാം ഓര്‍മ്മദിനം.
അനുസ്മരണം ഒരുക്കിയത് പുളിക്കൽ യുവജന വായനശാല
വി എം കുട്ടി 1954ല്‍ സ്ഥാപിച്ച പുളിക്കൽ യുവജന വായനശാലയാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എന്‍ പ്രമോദ്ദാസ് ഉദ്ഘാടനം ചെയ്തു.
റസാഖ് പയമ്പ്രോട്ട് തയ്യാറാക്കിയ വി എം കുട്ടിയുടെ ഓര്‍മ്മപുസ്തകം ‘സംകൃതപമഗരി തങ്കത്തുംഗത്തധിംഗിണ തികൃതധിമികിടമേളം’ സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ പ്രകാശം ചെയ്തു. വി എം കുട്ടിയുടെ മൂത്തമകള്‍ വി ബുഷ്‌റ ഏറ്റുവാങ്ങി.
വി എം കുട്ടി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. ലൈബ്രറി പ്രസിഡണ്ട് മുഹമ്മദ് റസാഖ് അധ്യക്ഷത വഹിച്ചു. പക്കര്‍ പന്നൂര് അനുസ്മരണ പ്രഭാഷണം നടത്തി.
ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ അബ്ദുള്ളക്കോയ, പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ മുഹമ്മദ് മാസ്റ്റര്‍, മാപ്പിളകലാ അക്കാദമി വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, കെ പി ബീരാന്‍കുട്ടി, കാരിക്കുഴിയന്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍, റസാഖ് പയമ്പ്രോട്ട്, ബാപ്പു വാവാട്, കെ വി അബൂട്ടി, എം കെ ജയഭാരതി, വിളയില്‍ ഫസീല, മുക്കം സാജിത, ഐ പി സിദ്ദീഖ്, മണ്ണൂര്‍ പ്രകാശ്, കെ എ ജബ്ബാര്‍, കെ പി യു അലി, പി വി ഹസീബുറഹ്മാന്‍, നസീം പുളിക്കല്‍, നസ്‌റുദ്ദീന്‍ എറിയാട്ട്, പി വി മുഹമ്മദലി, ബാലകൃഷ്ണന്‍ ഒളവട്ടൂര്‍, പാലപ്പെട്ടി അഷ്‌റഫ്, വി അബ്ദുല്‍ ഹമീദ്, വിനയന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.