തേഞ്ഞിപ്പലം: ജില്ലാ അത് ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന അൻപത്തി രണ്ടാമത് ജില്ലാ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ തുടങ്ങി. അത്ലറ്റിക്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് കാസിം വി പി പതാക ഉയർത്തി.
മലപ്പുറം ജില്ലയിലുള്ള വിവിധ സ്കൂളുകളിൽ നിന്നും ക്ലബ്ബുകളിൽ നിന്നുമായി ഏകദേശം ആയിരത്തി നാനൂറോളം അത്ലറ്റുകൾ മത്സരങ്ങളിൽ മാറ്റുരക്കുന്നുണ്ട്.
അണ്ടർ 14, അണ്ടർ16, അണ്ടർ18, അണ്ടർ20 എന്നീ കാറ്റഗറികളിലായി നൂറ്റി ഇരുപത്തിയഞ്ചോളം മൽസര ഇനങ്ങളാണ് നടക്കുക.
തിങ്കളാഴ്ച സമാപിക്കും.