കൊണ്ടോട്ടി : കോടികൾ വില വരുന്ന അമ്പർ ഗ്രീസുമായി കാസർകോട് സ്വദേശികളായ 2 യുവാക്കളെ എയർ പോർട്ട് പരിസരത്തു നിന്നു പിടികൂടിയതായി പോലീസ് അറിയിച്ചു.
രാംദാസ് നഗർ സ്വദേശി അനിൽ കുമാർ ( 40 ), എടനീർ തട്ടാൻ മൂല സ്വദേശി പ്രസാദ് (38 ) എന്നിവരേയാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 27 കിലോയോളം വരുന്ന അമ്പർ ഗ്രീസ് ( തിമിംഗല ശർദ്ദി ) ഇവരിൽ നിന്നും പിടികൂടിയതായും കാർ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റനു കൈമാറുമെന്ന് പോലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷറഫിന്റെ നേത്യത്വത്തിൽ കൊണ്ടോട്ടി സിഐ മനോജ് എസ്‌ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ DANSAF ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.