പുളിക്കൽ : അധ്യാപികയെ വീടിനു സമീപത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കൽ എ.എം.എം.ഹൈസ്കൂൾ അധ്യാപിക പ്രീതകുമാരി ( 52 ) ആണ് സിയാംകണ്ടത്തിനു സമീപം തൊട്ടിയൻപാറയിലെ വീടിനു സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലം കൊട്ടാരക്കര കുടവെട്ടൂർ സ്വദേശിയാണ്.
വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെ വീട്ടിൽ നിന്നും കാണാതായിരുന്നു.
തുടർന്ന് ഭർത്താവും അയൽവാസികളും നടത്തിയ തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
എം.എസ്.എം.എച്ച്.എസ്.എസ്.കല്ലിങ്ങൽ പറമ്പ് അധ്യാപകൻ എസ്.ചന്ദ്രബാബുവാണ് ഭർത്താവ്.
മക്കൾ : അനുപമ (ഡിഗ്രി വിദ്യാർത്ഥിനി ), അജയ് (പ്ലസ് വൺ വിദ്യാർത്ഥി ). അച്ചൻ : പരേതനായ വിദ്യാധരൻ, അമ്മ : സൊമിനി. സഹോദരൻ: ജ്യോതികുമാർ.
മൃതദേഹം സിയാം കണ്ടത്തെ വീട്ടിലെത്തിച്ച ശേഷം കൊട്ടാരക്കര കുടവെട്ടൂരിലെ വീട്ടിലേക്കു കൊണ്ടു പോയി.