കേരള ടീമിന്റെ പ്രഥമ സ്പോർട് സൈക്കോളജിസ്റ്റ് ആണു പെരുവള്ളൂർ കൊല്ലംചിന സ്വദേശിനി കെ.ദീപിക.
……..
ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കളത്തിലിങ്ങുന്ന കേരള ടീം അംഗങ്ങളുടെ മനസ്സിലേക്കു മുന്നേറ്റത്തിന്റെ ആത്മധൈര്യം പകർന്നു നൽകാൻ മലപ്പുറം സ്വദേശിനി ദീപികയും. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ സ്പോർട് സൈക്കോളജിസ്റ്റ് ആണു പെരുവള്ളൂർ കൊല്ലംചിന സ്വദേശിനി കെ.ദീപിക.
ആദ്യമായാണ് കേരള ടീമിനൊപ്പം ഒരു സ്പോർട് സൈക്കോളജിസ്റ്റിനെ അയയ്ക്കുന്നത്. എതിരാളികളുടെ മേൽ മാനസികാധിപത്യം സ്ഥാപിക്കാൻ ടീം അംഗങ്ങൾക്ക് ഊർജം പകയരുകയാണ് ഈ മലപ്പുറം സ്വദേശിനിയുടെ ദൗത്യം.
26 ഇനങ്ങളിലായി 197 പുരുഷന്മാരും 239 സ്ത്രീകളും ഉൾപ്പെടെ 436 താരങ്ങളാണ് കേരള ടീമിലുള്ളത്. ഇവരുടെ മനസ്സിനു ധൈര്യവും ആത്മവിശ്വാസവും പകർന്ന് അവരെ കരളുറപ്പോടെ കളത്തിലിറക്കാൻ പ്രാപ്തരാക്കുകയാണു ലക്ഷ്യം. കാലിക്കറ്റ്, എംജി സർവകലാശാലകളുടെ
സ്പോർട്സ് സൈക്കോളജിസ്റ്റായി പ്രവർത്തിച്ച പരിചയ സമ്പത്തുണ്ട് ദീപികയ്ക്ക്. കോഴിക്കോട് പട്ടിക വർഗ വകുപ്പിനു കീഴിൽ കൗൺസിലറായി ജോലി ചെയ്യുന്നതിനിടെയാണ് ഈ പുതിയ ദൗത്യം. പെരുവള്ളൂർ കൊല്ലം ചിനയിൽ കെ.വേലായുധന്റെയും തങ്കമണിയുടെയും മകളാണു ദീപിക. ഗോപകുമാറും ശരണ്യയുമാണ് ദീപികയുടെ സഹോദരങ്ങൾ. ഇപ്പോൾ ടീമിനൊപ്പം ദീപിക ഗുജറാത്തിലേക്ക് തിരിച്ചു.