മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയെ ജില്ലയിലേക്ക് വരവേൽക്കുന്നതിന്റെ ഭാഗമായി മലപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. ആനക്കയം ആമക്കാട്ട് നിന്നും തുടങ്ങി മുപ്പതോളം കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കോഡൂർ മങ്ങാട്ടു പുലത്ത് സമാപിച്ചു.
എ.പി.അനിൽകുമാർ എം എൽ എ ജാഥാ ക്യാപ്‌റ്റൻ എം.കെ മുഹസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമാപന യോഗം ഡി സി സി പ്രസിഡന്റ് വി.എസ് ജോയ് ഉദ്‌ഘാടനം ചെയ്തു. മുൻ ഡി സി സി പ്രസിഡന്റ്റ് ഇ മുഹമ്മദ് കുഞ്ഞി,
പി.ഇഫ്തികാറുദ്ധീൻ, പി എ മജീദ്, സക്കീർ പുല്ലാര,
മധുസൂദനൻ കടാമ്പുഴ, വി.എസ്.എൻ നമ്പൂതിരി, പെരുമ്പള്ളി സൈത്, ടി.എ.റഫീഖ്, മനോജ് അധികാരത്ത്, കെ.എ.സുന്ദരൻ, കെ.പി.നാസർ, മുജീബ് ആനക്കയം, പി.കെ.നൗഫൽ ബാബു, സമീർ മുണ്ടുപറമ്പ്, പി.എം.ജാഫർ, ജോജോ മാസ്റ്റർ, കെ പ്രഭാകരൻ, കെ.വി ഇസ്ഹാഖ്, എം.മമ്മു,
കെ.എം.ഗിരിജ, കാദർ മേൽമുറി, സാദിഖ് പൂക്കാടൻ, എം.സുഭാഷിണി, മനാഫ് പന്തല്ലൂർ, കെ.വി ഇസ്ഹാഖ് ഹാജി, പി.ടി.റിയാസലി, ഷാഹിദ് പാറക്കൽ, എം.ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.