തിരൂരങ്ങാടി: മൂന്നു വർഷമാണ് ഈ താജ്മഹൽ പൂർത്തിയാക്കാൻ മുസ്തഫയ്ക്കു വേണ്ടി വന്നത്.
നിർമാണത്തിന് ഉലയോഗിച്ചത് മൾട്ടിവുഡ് ഷീറ്റ്. തിരൂരങ്ങാടി ഈസ്റ്റിലെ മനരി ക്കൽ മുസ്തഫയാണ് വീട്ടുമുറ്റത്ത് മനോഹരമായ താജ്മഹൽ പണിതത്.
160 സെന്റീമീറ്റർ ഉയരവും 250 സെ ന്റീമീറ്റർ വീതിയുമുള്ള താജ്മഹൽ ആരുടെയും മനം കവരും. അതൊരു കൗതുകക്കാഴ്ചയായി മാറിക്കഴിഞ്ഞു.
15 വർഷത്തോളം അബുദാബി യിൽ ജോലി ചെയ്ത മുസ്തഫ 20 വ ർഷത്തോളമായി തിരൂരങ്ങാടി യിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ് .
ഒഴിവുസമയത്തായിരുന്നു
താജ്മഹൽ നിർമ്മാണം . മൂന്നു വർ ഷമെടുത്തു പൂർത്തിയാക്കാൻ. മൊത്തം 50,000 രൂപയോളംചെലവായി. സംഗീതസാന്ദ്രമാക്കാൻ സൗണ്ട്ബോക്സും രാത്രി പ്രകാശിപ്പിക്കാൻ
ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട് .
നാലു മിനാരങ്ങളും 24 ജാലകങ്ങളുമാണുള്ളത് . ഊരിയെടുക്കാനും വീണ്ടും ഘടിപ്പിക്കാനുമാവും, കലാപരിശീലനമൊന്നും നേടിയിട്ടില്ലെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കാൻ അതിയായ താത്പര്യമുണ്ട് . മൾട്ടി വുഡ്ഷീറ്റിൽ വീട് , കാളവണ്ടി തുടങ്ങിയവ നേരത്തെ നിർമ്മിച്ചിരുന്നു . സഖാവിന്റെ പ്രിയസഖി എന്ന സിനിമയിൽ മുസ്തഫ അഭിനയിച്ചിട്ടുമുണ്ട് .