കൊണ്ടോട്ടി: അനുമോദന വേദികളെയും ആദരിക്കൽ ചടങ്ങുകളെയും പ്രൗഡഗംഭീരമാക്കാൻ ഇനി മിതമായ നിരക്കിൽ ട്രോഫികളും മൊമന്റോകളും കൊണ്ടോട്ടി തുറക്കലിൽനിന്നു ലഭിക്കും. ആരുടെയും മനസ്സിനെ സന്തോഷിപ്പിക്കുന്ന ട്രോഫികളും മൊമന്റോകളുമാണ് സാറാ ട്രോഫിസ് ആൻഡ് മൊമന്റോസിലുള്ളത്.
സ്വന്തം ഫാക്ടറിയിൽനിന്നു നിർമിക്കുന്നതിനാൽ ഇഷ്ടപ്പെട്ട മോഡലിൽ മിതമായ നിരക്കിൽ ട്രോഫികളും മൊമന്റോകളും ലഭിക്കുമെന്നതാണ് കൊണ്ടോട്ടി സാറാ യിലെ പ്രത്യേകത.
ഷോറൂം ഉദ്ഘാടനം കൊണ്ടോട്ടി നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹറാബി നിർവഹിച്ചു.
ഏതു ചടങ്ങുകളെയും
അവിസ്മരണീയമാക്കാനുതകുന്ന ട്രോഫികളും മൊമെന്റോകളും ഇവിടെയുണ്ട്. പ്രധാന ഔട്ട് ലെറ്റ് പനമ്പാടിയിലാണ്.
ഇവിടെ, നിർമാണ യൂണിറ്റിനൊപ്പം ഹോൾസെയിൽ റീട്ടെയിൽ വിൽപനയുമുണ്ട്. പുറമേ പൊന്നാനിയിലും റീട്ടെയിൽ ഷോറൂം ഉണ്ട്. പുതിയ ഷോറൂം ആണ് കൊണ്ടോട്ടി തുറക്കലിൽ തുറന്നത്. ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന മൊമെന്റോ സാറയിൽനിന്നു ലഭിക്കും. ഗ്ലാസ്, വുഡൻ, ക്രിസ്റ്റൽ മൊമെന്റോകൾ സ്വന്തം ഫാക്ടറിയിൽ നിർമിച്ചാണ് വിൽപന. പിച്ചളയിലുള്ള ട്രോഫികൾ പുറത്തുനുന്ന് എത്തിച്ച് അസംബ്ലി ചെയ്തു നൽകും. കുറഞ്ഞ നിരക്കിൽ നൽകാൻ സാധിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇഷ്ടമുള്ള രീതിയിൽ പ്രിന്റ് ചെയ്ത് ആവശ്യക്കാർക്ക് ഉപഹാരങ്ങൾ തയാറാക്കി നൽകുന്നതിനു വിദഗ്ധരായ ടീം തന്നെ സാറയ്ക്ക് സ്വന്തമായുണ്ട്.
BUSINESS DESK AIR ONE