ഐക്കരപ്പടി: പി.കെ.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥമുള്ള സംസ്ഥാന ജാഥയ്ക്ക് ജില്ലാ അതിർത്തിയായ പതിനൊന്നാം മൈലിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റനും പി.കെ.എസ് സംസ്ഥാന ജന:സെക്രട്ടറിയുമായ അഡ്വ.കെ.സോമപ്രസാദ്, വണ്ടിത്തടം മധു, ജാഥാ അംഗങ്ങളായ
എസ്.അജയകുമാർ, കെ.ശാന്തകുമാരി എം.എൽ.എ, വി.ആർ.ശാലിനി, സി.കെ.ഗിരിജ എന്നിവരെ
സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എൻ.പ്രമോദ് ദാസിൻ്റെ നേതൃത്വത്തിൽ പി.കെ.എസ് ജില്ലാ പ്രസിഡൻ്റ് എൻ.അയ്യപ്പൻകുട്ടി, സെക്രട്ടറി പി.പി.ലക്ഷ്മണൻ, ട്രഷറർ കെ.പി.സുബ്രഹ്മണ്യൻ, പി.കുട്ടായി എന്നിവർ ചേർന്ന് സ്വീകരിച്ചു.
വേലായുധൻ വള്ളിക്കുന്ന്, എം.പി.ശശിധരൻ, പി.കുട്ടായി, സുബ്രഹ്മണ്യൻ, ചിന്നമാളു,, പി.വി.സുനിൽകുമാർ,കെ.ബൈജു, കെ.കാരികുട്ടി,ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.