കരിപ്പൂർ: പാര ബാഡ്മിന്റൺ ചാംപ്യൻ ഷിപ്പിൽ ഡബിൾസിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ ആകാശ് എസ്. മാധവൻ, ഗോകുൽ ദാസ് കോഴിക്കോട് എന്നിവർക്ക് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ബിജെപി, യുവ മോർച്ച പെരിന്തൽമണ്ണ മണ്ഡലം, മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ആകാശ് എസ്. മാധവൻ ഇതിന് മുൻപ് രണ്ട് തവണ മെഡൽ നേടിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര മത്സരത്തിൽ ആദ്യമായിട്ടാണ് സ്വർണ്ണം മെഡൽ കരസ്ഥമാക്കുന്നത്. ഇതിന് മുൻപ് ലോക ഡാർഫ് ഒളിമ്പിക്സ് ൽ (Dwarf )2013 ൽ ഷോർട് പുട്ടിൽ വെള്ളിയും, ഡിസ്‌കസ്ത്രോയിൽ വെങ്കലവും, 2017 ൽ ജാവലിൻ ത്രോയിൽ വെങ്കലവുമാണ് ആകാശിന് മുൻപ് കിട്ടിയ മെഡലുകൾ.
ബിജെപി മലപ്പുറം ജില്ലാ സ്പോർട്സ് സെൽ കൺവീനറാണ് ആകാശ് എസ്. മാധവൻ. മേലാറ്റൂർ ഇടത്തള മഠത്തിൽ ഗീത -സേതുമാധവൻ ദമ്പതികളുടെ മകനാണ് 32 കാരനായ ആകാശ് എസ്. മാധവൻ. ഭാര്യ ഇന്ത്യോനെഷ്യക്കാരി ദേവി സിതി സെന്ദരി, ആകാശിന്റെ കുടുംബത്തോടപ്പം ,യുവ മോർച്ച സംസ്ഥാന സെക്രട്ടറി സിതു കൃഷ്ണൻ, മലപ്പുറം ജില്ല പ്രസിഡന്റ് സജീഷ് എലയിൽ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തൊഴക്കര, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് മനോജ്, ജന. സെക്രട്ടറി ബാലസുബ്രഹ്മണ്യൻ, ട്രഷറർ എ. രാജേഷ്, മേലാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് സജീഷ് മാരാർ, ജന സെക്രട്ടറി പി. വി. ശിവപ്രസാദ്, ജോ സെക്രട്ടറി സുമേഷ് എടയാറ്റൂർ, പി. ബിജു, പി സദാനന്ദൻ, ടി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.