കൊണ്ടോട്ടി: അൻപത്തി ഒന്നാമത്ത് സം സ്ഥാന ജൂനിയർ ഖൊ- ഖൊ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും കിരീടം ചൂടി.
കൊണ്ടോട്ടി പുളിക്കൽ എഎംഎം ഹൈസ്‌കൂളിൽ നടന്ന മത്സരത്തിന്റെ
ഫൈനലിൽ ആണ്കുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം പലക്കാടിനെയും
പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് തിരുവനന്തപുരത്തെയും പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.
ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറത്തിനു വേണ്ടി കളിച്ച അമൽകൃഷ്ണ, ശ്രീഹരി എന്നിവരും
പാലക്കാടിനെ പ്രതിനിധികരിച്ച അഭിനന്ദ്, ഗോകുൽദാസ് എന്നിവരെയും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. പെൺകുട്ടികളുടെ മത്സരങ്ങളിൽ നിന്നും പാലക്കാടിൻ്റെ നിഖിത, എസ്.ആരതി, പി.നേഹ എന്നിവരെയും തിരുവനന്തപുരത്തിൻ്റെ എബി അന്നയെയും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.
സെമി ഫൈനൽ മത്സരങ്ങളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് കോഴിക്കോടിനെയും തിരുവനന്തപുരം മലപ്പുറത്തെയും തോല്പിച്ചു. ആൺകുട്ടികളുടെ മത്സരങ്ങളിൽ പാലക്കാട് തിരുവനന്തപുരത്തെയും മലപ്പുറം തൃശൂരിനെയും പരാജയപ്പെടുത്തി.
സമാപന സമ്മേളനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി.ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് കെ.പി.അനസ് അധ്യക്ഷത വഹിച്ചു. ഖൊ- ഖൊ അഖിലേന്ത്യാ ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി ജി.വി.പിള്ള, സംസ്ഥാന ഖൊ ഖൊ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.ആർ.നായർ, ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അബ്ദുല്ലക്കോയ, വി.ആർ.അജയകുമാർ, വി.ബഷീർ അഡ്വ.കെ.പി.മുജീബ് റഹ്മാൻ, പി.പി. അബ്ദുൽ ഖാലിക്, പി.പി.മൂസ, ഫജർ കുണ്ടലക്കാടൻ, ആസിഫ സെമീർ ,വിനയൻ വെണ്ണായൂർ, എം.ഡി. അൻസാരി, കെ.ടി. സജിത്ത്, എ.പി.അഷ്റഫ് എന്നിവർ പ്രസംഗിച്ചു.