കൊണ്ടോട്ടി: ലോറി ഓട്ടോയിൽ ഇടിച്ച് ഓട്ടോയിൽ കുടുംബത്തോടൊപ്പം സഞ്ചരിച്ച 12 വയസ്സുകാരനായ വിദ്യാർത്ഥി മരിച്ചു.
നെടിയിരുപ്പ് മേലേപ്പറമ്പ് മേൽതൊടി അബൂബക്കറിന്റെയും, ഫസീലയുടെയും മകൻ ചിറയിൽ ജിഎംയുപി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റംദീസ് ആണ് മരിച്ചത്.
കൊണ്ടോട്ടിക്ക് സമീപം കൊട്ടുക്കര ദേശീയപാതയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. വീട്ടിലേക്കു മടങ്ങുമ്പോൾ ലോറി ഇടിക്കുകയായിരുന്നു.
കോഴിക്കോട് നടന്ന പോപ്പുലർ ഫ്രണ്ട് ജനമഹാ സമ്മേളനം കഴിഞ്ഞു മടങ്ങുകയായിരുന്നു കുടുംബം.
കൊട്ടുക്കര പിപിഎം ഹയർ സെക്കൻഡറി സ്‌കൂളിനു മുൻപിലായിരുന്നു അപകടം.