കൊണ്ടോട്ടി; ബിആർക് പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടികയിലാണ് കൊണ്ടോട്ടി തുറക്കൽ ചെമ്മലപ്പറമ്പിലെ എം.ഫായിസ് അഹമ്മദ് ഒന്നാം റാങ്ക് നേടിയത്. കൊണ്ടോട്ടി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചതിനു പിന്നാലെയാണ് ആർകിടെക്ചർ എൻട്ര ൻസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതെത്തുന്നത്.
സംസ്ഥാനത്ത് ഒന്നാം റാങ്ക് നേട്ടത്തോടെ നാടിന്റെ അഭിമാനമായ ഫായിസ് അഹമ്മദിനെ എം.എസ്.എഫ് പ്രവർത്തകർ അനുമോദിച്ചു.
ജില്ലാ എം എസ് എഫ് വൈസ് പ്രസിഡന്റ് കെ എം ഇസ്മായിൽ മധുരം നൽകി.
മുൻസിപ്പൽ എം എസ് എഫ് വൈസ് പ്രസിഡന്റ് ഷിയാസ് ,യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നിസാർ ,
യൂണിറ്റ് എം എസ് എഫ് ജനറൽ സെക്രട്ടറി സഫ്‌വാൻ,വലിയപറമ്പ മേഖല എം എസ് എഫ് പ്രസിഡന്റ് സനിൻ മെച്ചീരി, ഭാരവാഹികളായ, നിയാസ്, സാദിഖ്, യാസിർ, സഫ്‌വാൻ, സിയാസ് തുടങ്ങിയവർ പങ്കെടുത്തു.