കൊണ്ടോട്ടി: ശിഹാബ് തങ്ങൾ ഡയാലിസ് സെൻറർ അടുക്കളയിലേക്ക് സ്വതന്ത്ര കർഷകസംഘം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പച്ചക്കറികൾ നൽകി.
ഒരു പഞ്ചായത്തിൽ പത്ത്കർഷകരും പത്ത് കർഷകവിഭവങ്ങളും എന്ന പദ്ധതിയുടെ ഭാഗമായി
കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികളും കാർഷിക ഉൽപന്നങളുമാണ് ഡയാലിസ് സെന്ററിൽ നടന്ന ചടങ്ങിൽ കൈമാറിയത്.
കൊണ്ടോട്ടി മുൻസിപ്പൽ ചെയർ പേഴ്സൺ സി.ടി ഫാത്തിമ്മത്ത് സുഹ്റാബി ഉൽഘാടനം ചെയ്തു. എം.സി നാസിർ വാഴക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡയാലിസ് സെന്റർ ചെയർമാൻ പി.എ ജബ്ബാർ ഹാജിക്ക് മണ്ഡലം കമിറ്റി സ്വരൂപിച്ച പച്ചക്കറികളും ഉൽപ്പന്നങ്ങളും ചടങ്ങിൽ കൈമാറി.
മണ്ഡലം മുസ്ലീം ലീഗ് ജന.സെക്രട്ടറി അഷ്റഫ് മടാൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷിജിനി ഉണ്ണി, വനിതാലീഗ് മണ്ഡലം പ്രസിഡന്റ് എം.ഡി സുലൈഖ, സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി കെ അബ്ദുറഹ്മാൻ മാസ്റ്റർ,സ്വതന്ത്ര കർഷകസംഘം മണ്ഡലം ജനറൽ സെക്രട്ടറി പി.ബഷീർ മുതുവല്ലൂർ, ഡയാലിസ് സെന്റർ ഡയറക്ടർമാരായ കെ.എ. സഗീർ, മൂസ ഫൗലോദ്, അബൂബക്കർ ഹാജി, സി.ടി. മുഹമ്മദ്, സിദ്ധീഖ് മാസ്റ്റർ , സ്വതന്ത്ര കർഷക സംഘം മണ്ഡലം ഭാരവാഹികളായ കെ.ഷറഫുദീൻ പുളിക്കൽ, മുഹമ്മദ് പുതുക്കോട്, അബൂ പുളിക്കലകത്ത്, എം.സി ഇമ്പ്രാഹിം, വി.കെ. ആമീന ടീച്ചർ, അസ്മാബി നാനക്കൽ പ്രസംഗിച്ചു.