തേഞ്ഞിപ്പലം: പള്ളിക്കൽകാവ് ഭഗവതി ക്ഷേത്രത്തിൽ പുലർച്ചെ എത്തിയവരാണ് ക്ഷേത്തിലെ ഭണ്ഡാരങ്ങൾ, ഓഫീസ് അലമാര,
കൗണ്ടർ വലിപ്പ് എന്നിവ തകർത്ത നിലയിൽ കണ്ടത്. കൂടെ സി സി ടി വി ക്കും നാശം വരുത്തിട്ടുണ്ട്. സിസിടിവി തകർത്ത ശേഷമാകാം മോഷണം എന്നാണ് കരുതുന്നത്.
തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ 2 ക്ഷേത്രങ്ങളിൽ അടുത്തിടെ മോഷണം നടന്നിരുന്നു. അതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മോഷണം.