കൊണ്ടോട്ടി: കോടങ്ങാട് ചരക്കു ലോറി ഇടിച്ചു ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഏകദേശം 15 പേർക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കൊണ്ടോട്ടി ദേശീയപാതയിൽ നിന്ന് കോടങ്ങാട് വഴി കുന്നുംപുറം റോഡിലൂടെ, പൊന്നാനിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്
കോറിപ്പുറം എത്തിയപ്പോൾ എതിരേ വന്ന ലോറി ഇടിക്കുകയായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. ഓടിയെത്തിയ നാട്ടുകാരും സമീപത്തെ വീട്ടുകാരും ഡ്രൈവർമാരും ഓടിയത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഫയർ ഫോഴ്സ് യൂണിറ്റുകളും പോലീസും സ്ഥലത്തെത്തി.