മലപ്പുറം: ജില്ലാ കുടുംബശ്രീ മിഷന്റെ നിലമ്പൂർ പട്ടികവർഗ്ഗ സ്പെഷ്യൽ പ്രോജക്ടുമായി ബന്ധപ്പെടുത്തി സെൻറർ ഫോർ ട്രോപ്പിക്കൽ ബയോഡൈവേഴ്സിറ്റി കൺസർവേഷന്റെ സഹകരണത്തോടെ ഓണക്കോടി വിതരണം ചെയ്തു.
ഒതുക്കുങ്ങൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന KIASCO ഗ്രൂപ്പിന്റെ 3-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നിലമ്പൂർ മുണ്ടേരി വാണിയമ്പുഴയിലെ 5 കോളനികളിലാണ് ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഓണസമ്മാനമായി പുത്തൻ വസ്ത്രങ്ങൾ വിതരണം ചെയ്തത്. പദ്ധതി വാണിയമ്പുഴ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ SFO ചന്ദ്രൻ ഉത്ഘാടനം ചെയ്തു.
കിയാസ്കോ മാനേജിംഗ് ഡയറക്ടർമാരായ മജീദ് കാരയിൽ , മൻസൂർ മുട്ടിയാറക്കൽ , അനീസ് CP,
ഡോ. ഹാരിസ് പരേങ്ങൽ, ജാഫർ പുതുക്കിടി, ട്രൈനർ അസൈനാർ,
നിലമ്പൂർ ട്രൈബൽ സ്പെഷ്യൽ പ്രോജക്ട് കോഡിനേറ്റർ മുഹമ്മദ് സാനു കെ.കെ, അസിസ്റ്റൻറ് കോർഡിനേറ്റർ ജിജു.കെ, ആനിമേറ്റർ സുകന്യ, ബ്രിഡ്ജ് കോഴ്സ് ടീച്ചർ അനുരാധ, അനൂപ് രാജ്, തൻഹീം റിയാസ് തുടങ്ങിയവർ സംബന്ധിച്ചു.