കേന്ദ്ര സർ ക്കാരിന്റെ കീഴിലുള്ള ഒഎൻജിസിയുടെ MRPL (manglore refinary petro chemical limited )ന്റെ കഴിലുള്ള ഔട്ട് ലെറ്റ് ആണ് ഐക്കരപ്പടിയിലേതെന്നും മികച്ച മൈലേജും കാര്യക്ഷമതയുമാണു ഇന്ധനത്തിനു ലഭിക്കുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു.
മാംഗ്ലോർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ മലപ്പുറം ജില്ലയിലെ ആദ്യത്തെ റീട്ടെയിൽ ഔട്ട് ലെറ്റ് ആണു ഐക്കരപ്പടി പതിനൊന്നാം മൈലിൽ ദേശീയപാതയോരത്ത് ആരംഭിച്ചത്.
മംഗലാപുരത്തെ റിഫൈനറിയിൽ നിന്ന് കേന്ദ്ര സർക്കാർ നിർ ദേശിച്ചതുപോലുള്ള ബി സിക്സ് പെട്രോളും ഡീസലും നേരിട്ട് എത്തിച്ചാണ് ഐക്കരപ്പടിയിലെ നസീർ പെട്രോളിയം റീട്ടെയിൽ ഔട്ട് ലെറ്റിൽ നിന്ന് കസ്റ്റമേഴ്‌സിന് കിട്ടുന്നത്.
ഔട്ട് ലെറ്റ് ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസിയുടെ സബ്സിഡറി റിഫൈനറിയുടെ കഴിലുള്ള ഔട്ട് ലെറ്റ് ആണ് ഐക്കരപ്പടിയിലേതെന്നും മികച്ച മൈലേജും കാര്യക്ഷമതയുമാണ് പെട്രോളിനും ഡിസലിനും ലഭിക്കുന്നതെന്നും MRPL സെയിൽസ് മാനേജർ ജോസ് ദാസ് പറഞ്ഞു.
കേരളത്തിൽ തുടക്കം കുറിച്ച എല്ലാ പമ്പുകളിലും ഉപഭോക്താക്കൾ സംതൃപ്തരാണെന്നും മാനേജ്മെന്റ് സാക്ഷ്യപ്പെടുത്തുന്നു. ഈ ഔട്ട് ലെറ്റിൽ നിന്നു ഇന്ധനം നിറയ്ക്കുന്നവർക്ക് ഗുണനിലവാരം മനസ്സിലാക്കാനാകുമെന്നും പെട്രോൾ ഔട്ട് ലെറ്റുമായി ബന്ധപ്പെട്ട എല്ലാ സൗജന്യ സേവനങ്ങളും ഈ ഔട്ട് ലെറ്റിൽനിന്നു ലഭ്യമാണെന്നും നസീർ പെട്രോളിയം മാനേജ്മെന്റ് അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു കലാപരിപാടികളും സമ്മാന പദ്ധതികളും നടന്നു. (Phone 9846126999)