NewsPolitics

അവകാശ നിഷേധങ്ങൾക്കെതിരെ എസ്.ഇ.യു പ്രതിഷേധ സംഗമം

മലപ്പുറം: ഭരണത്തിന്റെ ഏഴാംവർഷത്തിലും ചില്ലിക്കാശ് വർധനയില്ലാതെ നാമമാത്രമായ ബോണസ് ബത്തകൾ പ്രഖ്യാപിച്ച് ജീവനക്കാരെ പരിഹസിക്കുകയാണ് സർക്കാർ ചെയ്തതെന്നും, കാലാനുസൃതവും ന്യായവുമായ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) പ്രതിഷേധസംഗമം ആവശ്യപ്പെട്ടു.

പ്രതിഷേധ സംഗമം ആമിർ കോഡൂർ ഉദ്ഘാടനം ചെയ്യുന്നു

വിവിധ ആവശ്യങ്ങളുന്നയിച്ച് സിവിൽ സ്റ്റേഷൻ കവാടത്തിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ ഉദ്ഘാടനം ചെയ്തു.

കെ.അബ്ദുൽ ബഷീർ സംസാരിക്കുന്നു

രാജ്യത്ത് ഏറ്റവുമധികം ഡി.എ കുടിശിക വരുത്തിയ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും, മൂന്ന് വർഷത്തോളമായുള്ള ലീവ് സറണ്ടർ നിഷേധം, പങ്കാളിത്ത പെൻഷൻ, അപാകതകളുടെ ഘോഷയാത്രയായ മെഡിസെപ് ഇൻഷുറൻസ് പദ്ധതി, ഭവന വായ്പാ അലവൻസ് റദ്ദാക്കൽ തുടങ്ങിയ ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് ഒളിച്ചോടി സർക്കാറിന് ഓശാന പാടുന്ന ഇടതു യൂണിയനുകളോട് കാലം പകരം ചോദിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

എം.എ. മുഹമ്മദലി സംസാരിക്കുന്നു

ജില്ലാ പ്രസിഡന്റ് വി.പി സമീർ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.എ മുഹമ്മദാലി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനഭാരവാഹികളായ കെ അബ്ദുൽ ബഷീർ, ഹമീദ് കുന്നുമ്മൽ, സി. ലക്ഷ്മണൻ, എൻ.കെ അഹമ്മദ്, മാട്ടി മുഹമ്മദ്, വേലിശ്ശേരി നൗഷാദ്, ജില്ലാ ജനറൽ സെക്രട്ടറി എ.കെ ശരീഫ്, സലീം ആലിക്കൽ, കെ.കെ ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.

അബ്ദുറഹിമാൻ മുണ്ടോടൻ, ടി.പി ശശികുമാർ, ചേക്കുട്ടി പി, സി അബ്ദുൽ ഷരീഫ്, നാസർ കഴുങ്ങിൽ, നാഫിഹ് സി.പി, ഗഫൂർ മഴമള്ളൂർ, ഫക്രുദ്ധീൻ, അനിൽകുമാർ, അഷ്‌റഫ് തെല്ലിക്കുത്ത്, മുഹമ്മദ് ഹാഷിം, സിൽജി അബ്ദുള്ള, അമീർ അലി, മുനീറുദ്ധീൻ തെക്കൻ, മൊയ്തീൻകോയ, ഫൈറൂസ്, ആബിദ് അഹമ്മദ്, അബ്ദുൽ മജീദ്, മുഹമ്മദ് പി, ഷരീഫ്, ടി.പി.എം അഷ്റഫ്, ‘ജാസിർ അഹ്സൻ, റിയാസ് വണ്ടൂർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button