Local News

രുചിയിൽ വ്യത്യസ്തത തീർത്ത് കെ.ടി.ഡി.സി. യുടെ പായസ മേള
………

കൊണ്ടോട്ടി: ഓണത്തോടനുബന്ധിച്ച് കൊണ്ടോട്ടിയിൽ കെടിഡിസി നടത്തുന്ന പായസ മേളയിലാണ് രുചിയേറും വിവിധങ്ങളായ പായസമുള്ളത്. അത്തം മുതൽ തിരുവോണം വരെയാണ് കെ ടി ഡി സിയുടെ പായസ മേള. അടപ്രഥമൻ, പാലട പായസം, പരിപ്പ് പായസം, ഗോതമ്പു പായസം, നേന്ത്ര പഴപ്പായസം, മാമ്പഴ പായസം, ചക്ക പായസം മത്തൻ പായസം, പൈനാപ്പിൾ പായസം ക്യാരറ്റ് പായസം, പിന്നെ സ്പെഷൽ പാൽപായസവും.

വാർത്ത കാണാൻ


കെ. ടി. ഡി. സി സംഘടിപ്പിക്കുന്ന പായസമേളയുടെ ഭാഗമായി കൊണ്ടോട്ടിയിലെ ടാമറിൻ്റ് ഹോട്ടലിലും കൊണ്ടോട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപം തയ്യാറാക്കിയ സ്റ്റാളിലും സെപ്റ്റംബർ 8 വരെ 12 ഇനം പായസങ്ങൾ ലഭിക്കും.


ഇരുന്ന് കഴിക്കാനും പാർസൽ വാങ്ങാനും സൗകര്യമുണ്ട്.അത്തം മുതൽ തിരുവോണം വരെ പത്ത് ദിവസം നീളുന്നതാണ് പായസമേള. കൊണ്ടോട്ടിയിൽ ആദ്യമായാണ് കെ. ടി. ഡി. സി പായസമേള സംഘടിപ്പിക്കുന്നത്. ഉത്രാടത്തിനും തിരുവോണ നാളിലും സദ്യയും ഒരുക്കിയിട്ടുണ്ട്.


നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ നിമിഷ നിലവിളക്ക് കൊളുത്തി.
300 രൂപക്ക് ഒരു ലിറ്റർ പായസവും 160 രൂപ നിരക്കിൽ അര ലിറ്റർ പായസവും ലഭിക്കും.
കെ.ടി.ഡി.സി. റീജ്യണൽ മാനേജർ സുജിൽ മാത്യു അധ്യക്ഷത വഹിച്ചു.


ശാദി മുസ്തഫ കോട്ട ശിഹാബിന് നൽകി ആദ്യവില്പന ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ പി. സനൂപ്, സ്ഥിരം സമിതിയധ്യക്ഷൻ അഷ്‌റഫ് മടാൻ, പി.അബ്ദുറഹ്മാൻ, പി.പി.റഹ്മത്തുള്ള, ഷിബു അനന്തായൂർ, മജ്മ കുഞ്ഞുട്ടി, ധർമപാലൻ, കെ.കെ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button