കൊണ്ടോട്ടി: രുചി വൈഭവങ്ങൾ കൊണ്ട് കിഴിശ്ശേരിയിൽ ഉപഭോക്താക്കളുടെ മനസ്സു കീഴടക്കി, കലർപ്പില്ലാത്ത വിശ്വാസക്കരുത്തുമായി യമനി മന്തി കൊണ്ടോട്ടിയിലും പ്രവർത്തനം തുടങ്ങി.
കൊണ്ടോട്ടി ബൈപാസ് റോഡിൽ ആരംഭിച്ച യമനി മന്തിയിലെ വിഭവങ്ങൾ ഇതിനകം വ്യത്യസ്തതകൊണ്ട് പ്രചാരം നേടിക്കഴിഞ്ഞു. കൊണ്ടോട്ടി ബൈപാസ് റോഡിൽ ചാക്കീരി കോംപ്ലെക്സിൽ ആണ് യമനി മന്തി.
വിവിധയനം കുഴിമന്തിയാണ് ഇവിടത്തെ പ്രധാന പ്രത്യേകത. ചിക്കൻ, മട്ടൺ, ബീഫ്, അൽഫഹം മന്തികൾക്കു പുറമേ, യമനി കുടുക്ക ബിരിയാണിക്കും ആവശ്യക്കാർ ഏറെയുണ്ട്. മുട്ടക്കോഴി ദം ബിരിയാണി, മട്ടൻ ദം ബിരിയാണി, ബീഫ് ദം ബിരിയാണി എന്നിവയും സ്പെഷൽ ബുഹാരി ഷവായയും നല്ല രുചിയോടെ യമനി മന്തിയിൽ കിട്ടും.
രുചിയൂറുന്ന ചിക്കൻ സിക്സ്റ്റി ഫൈവും ബീഫ് മന്തിയും അന്വേഷിച്ചെത്തി ആസ്വദിച്ചു കഴിക്കുന്നവരെയും യമനി മന്തിയിൽ കാണാം. ചിക്കൻ മദ്ഹൂത്, യമനി സ്പൈസി ഷവായ തുടങ്ങി ഒട്ടേറെ വേറിട്ട വിഭവങ്ങൾ വേറെയും.
അറബി, അഫ്ഗാനി, പെരിപെരി, ഹണി ചില്ലി, ഗ്രീൻ പെപ്പർ, ബ്ലാക്ക് പെപ്പർ, മെക്സിക്കൻ, കാന്താരി തുടങ്ങി വ്യത്യസ്ത അൽഫഹം ഇവിടത്തെ പ്രത്യേകതയാണ്.
വിശാലമായ വാഹന പാർക്കിങ് സൗകര്യവും ബൈപാസ് റോഡിലെ യമനി മന്തിയിലുണ്ട്. ഓർഡർ പ്രകാരം ഭക്ഷണം എത്തിക്കാനുള്ള
സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നു മാനേജ്‌മെന്റ് അറിയിച്ഛ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറിൽ ബന്ധപ്പെടാം. 9846 50 90 01,
9846509002.
ബിസിനസ് ഡെസ്ക് എയർ വൺ