കൊണ്ടോട്ടി: മുസല്യാരങ്ങാടിയിൽ ഓഫിസ് തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായെങ്കിലും ഇന്നുവരെ മതിയായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല.
വിവിധ ആവശ്യങ്ങൾക്കായി കൊണ്ടോട്ടി സബ് ആർടി ഓഫീസിൽ എത്തുന്നവർ മതിയായ ഉദ്യോഗസ്ഥർ ഇല്ലാതെ വലയുകയാണ്.
താൽക്കാലികമായിപ്പോലും പകരം സംവിധാനംപോലും ഇവിടെ ഏർപ്പെടുത്തിയിട്ടുമില്ല.
വാഹനങ്ങളുടെ റജിസ്ട്രേഷൻ, ഉടമസ്ഥനെ മാറ്റൽ, ഫിനാൻസ് -വായ്പാ നടപടികൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന വാഹനങ്ങളുടെ നടപടികൾ, തുടങ്ങി പല ആവശ്യങ്ങളും യഥാസമയം നടക്കാതെ പ്രയാസപ്പെടുകയാണ് വാഹന ഉടമകൾ.
നിലവിൽ ജോയിന്റ് ആർടി ഓഫിസർ ഇല്ല. നേരത്തേ ഉണ്ടായിരുന്നെങ്കിലും ടെക്നിക്കൽ വിഭാഗം അല്ലാത്തതിനാൽ ഹെവി വാഹനങ്ങളുടെ നടപടികൾ ക്ക് മലപ്പുറത്തെ തന്നെ ആശ്രയിക്കണം.
വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ട ഹെഡ് അക്കൗണ്ടന്റ് തസ്തികയിലും ആളില്ല. രണ്ടു ക്ലാർ മാരെ താൽക്കാലികമായി വർക്ക് അറേഞ്ച്മെന്റ് ആയി നിയമിച്ചിരുന്നു. അവരെയും പിൻ വലിച്ചു. ആവശ്യത്തിന് ഉദ്യോഗസ്ഥരെ ഉടൻ നിയമിക്കമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.