വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രതിഷേധം തീർത്ത് ഒളവട്ടൂർ ഐക്യവേദിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു.
ബഹുജനങ്ങളെയും വിദ്യാർഥികളെയും അണിനിരത്തി പുതിയോടത്ത്പറമ്പ് അങ്ങാടിയിലാണ് നീളമേറിയ മനുഷ്യച്ചങ്ങല തീർത്തത്.
പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് മാസ്റ്റർ ബഹുജന ബോധവൽക്കരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എക്സൈസ് വകുപ്പ് പരപ്പനങ്ങാടി റേഞ്ച് പ്രവന്റീവ് ഓഫീസർ ബിജു.പി. മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
കൊണ്ടോട്ടി വനിത സിവിൽ എക്സൈസ് റേഞ്ച് ഓഫീസർ സില്ല പി.എസ് ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. പുളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബേബി രജനി സി.പി.ശങ്കരൻ ,വിജിന പി. ഷിനോദ് മണ്ണാറക്കൽ, സി.എം.കുഞ്ഞുമുഹമ്മദ്, കെ.പി.ശ്രീധരൻ , കെ.വി. അബ്ദുൽ ഹമീദ്, രാധാകൃഷ്ണൻ , ഹമീദ് ഒളവട്ടൂർ , സ്വാലിഹ് മാസ്റ്റർ, നാസർ മേച്ചേരി, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.