പാന്റ്സിന്റെ ഉള്ളിലായിരുന്നു സ്വർണം തേച്ചു പിടിപ്പിച്ചത്.അതു കാണാതിരിക്കാൻ പ്രത്യേക തുണികൊണ്ട് തുന്നിപ്പിടിപ്പിച്ചിരുന്നു
തലശ്ശേരി മാമംകുന്ന് സ്വദേശി കെ. ഇസ്സുദ്ദീൻ ആണു പിടിയിലായതെന്നു പോലീസ് അറിയിച്ചു.
പരിശോധനകൾ കഴിഞ്ഞു വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ ആണു പൊലീസ് നിരീക്ഷണത്തിൽ ഇസ്സുദ്ദീൻ കുടുങ്ങിയത്. തുടർന്ന് ചോദ്യം ചെയ്തപ്പോൾ സ്വർണം തേച്ചുപിടിപ്പിച്ച പാന്റസ് ധരിച്ചാണ് യാത്രക്കാരൻ എത്തിയതെന്നു മനസ്സിലായി. സ്വർണം വേർതിരിച്ചിട്ടില്ല. പാന്റ്സ് കത്തിച്ചാണു സ്വർണം വേർതിരിക്കുക. അന്വേഷണം ശക്തമാക്കിയതായി കരിപ്പൂർ ഇൻസ്പെക്ടർ പി.ഷിബു പറഞ്ഞു.