കിഴിശ്ശേരി റീജനൽ കോളജ് ഓഫ് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസിൽ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി 2 ദിവസത്തെ ആഘോഷപരിപാടികൾ നടത്തി.
എൻഎസ്എസ് വളണ്ടിയർമാരുടെ മാർച്ച്പാസ്റ്റിനും സ്വാതന്ത്ര്യദിന പ്രഭാഷണത്തിനും പ്രൊഫസർമാരായ കെ. റഫീഖ്, പി.ടി. അബ്ദുൽജലീൽ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ മുസ്തഫ താൾത്തൊടി, ജില്ലാ പഞ്ചായത്തംഗം കെ.ടി. അഷ്റഫ് എന്നിവർ ചർച്ച നയിച്ചു.
സമാപന സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.വി. മനാഫ് ഉദ്ഘാടനം ചെയ്തു. പരിശീലകനും ഗ്രന്ഥകാരനുമായ പ്രൊഫസർ എം.എൻ. ചന്ദ്രൻനായർ മുഖ്യ പ്രഭാഷണം നടത്തി. പത്മശ്രീ അലി മണിക്ഫാനെ ചടങ്ങിൽ ആദരിച്ചു. സമത്വം എന്ന തത്വം മുറുകെപ്പിടിച്ച് ഇന്ത്യയെ ലോകരാഷ്ട്രങ്ങളിൽ ഒന്നാമതാക്കുവാൻ പരിശ്രമിക്കുകയാണ് പുതുയുഗത്തിലെ യുവതീയുവാക്കളുടെ ദൗത്യമെന്ന് വിദ്യാര്ഥികളുമായുള്ള സംവാദത്തിനിടെ അദ്ദേഹം പറഞ്ഞു.
വൈസ് പ്രിൻസിപ്പൽ എ. പി.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക പരിപാടിക്ക് ആലാപ് മ്യൂസിക് ക്ലബ്ബ് കോ-ഓർഡിനേറ്റർ പ്രൊഫ. ബൈജു കെ. നേതൃത്വം നൽകി. ദേശഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അദ്ധ്യാപകർ, വിദ്യാർഥികൾ, സംഗീതജ്ഞർ തുടങ്ങിയവർ ചേർന്ന് സാംസ്കാരിക വിരുന്നൊരുക്കി. മലയാളവേദിയുടെ മത്സരങ്ങളിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ.കെ.എം. അഷ്റഫ് ഹാജി, ജലീൽ കാവനൂർ, പി.മുഹമ്മദ് റമീസ്, കെ.പി.റമീസ് എന്നിവർ പ്രസംഗിച്ചു