കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനു സ്ഥലം ഏറ്റെടുത്തു നൽകുന്ന നടപടി നാലു മാസത്തിനകം പൂർ ത്തിയാക്കാൻ തീരുമാനം. വിമാനത്താവളത്തിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ ഇതു സംബന്ധിച്ച കാര്യങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
പതിനാലര ഏക്കർ ആണ് ഏറ്റെടുത്തു നൽകുന്നത്.
സ്ഥലം ഏറ്റെടുക്കുമ്പോൾ പ്രദേശവാസികൾക്കു മികച്ച നഷ്ടപരിഹാര പാക്കേജ് ലഭ്യമാക്കണമെന്ന് ഉപദേശക സമിതി യോഗം
ആവശ്യപ്പെട്ടു.
വിമാനത്താവള പരിസരത്തെ കെട്ടിട നിർമാണത്തിന് എയർപോർട്ട് അതോറിറ്റിയുടെ എൻഒസി നിബന്ധന ഉപദേശക സമിതി യോഗം ചർച്ച ചെയ്തു. എൻഒസി വേണമെന്നതു പരിസരവാസികളെ പ്രയാസത്തിലാക്കിയിരുന്നു.
ആവശ്യമായ ഇടപെടൽ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
എം.പി.അബ്ദുസ്സമദ് സമദാനി എം.പി ആധ്യക്ഷ്യം വഹിച്ചു. കോ – ചെയർമാൻ എം.കെ.രാഘവൻ എംപി, എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, എംഎൽഎമാരായ ടി.വി.ഇബ്രാഹിം, പി.അബ്ദുൽ ഹമീദ്, എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ്, നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി, എ. കെ.എ. നസീർ തുടങ്ങിയവർ പങ്കെടുത്തു.