മലപ്പുറം: ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ കൊണ്ടോട്ടി ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ അഞ്ച് മെഡലുകൾ നേടി ഓവറോൾ കിരീടം നേടി. പതിമൂന്ന്, പതിനേഴ് വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗങ്ങളിലാണ് സ്കൂൾ ടീം സ്വർണ്ണമെഡലുകൾ നേടിയത്.
പത്തൊമ്പത് , പതിനഞ്ച് വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിമെഡലുകളും കരസ്ഥമാക്കി.
പതിനേഴ് വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ ടീം വെള്ളി മെഡൽ കരസ്ഥമാക്കി. പതിമൂന്ന്, പതിനേഴ് വയസ്സിന് താഴെയുള്ള വിഭാഗങ്ങളിലെ ആൺകുട്ടികളുടെ ടീമുകൾ ഓഗസ്റ്റ് പതിമൂന്നിന് കാസർഗോഡ് വച്ച് നടക്കുന്ന സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ചു മത്സരിക്കാൻ യോഗ്യത നേടി. സ്കൂളിലെ വടംവലി ക്ലബ്ബിന്റെ കീഴിൽ എം എൻ ബാവ, കെ കെ സൽമാനുൽ ഫാരിസ് ,കെ അഖിൽ,കായികാധ്യാപകൻ ടി പി അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.