കരിപ്പൂർ: അപൂർവങ്ങളിൽ അപൂർവമായ രക്ത ഗ്രൂപ്പുള്ള സൗദി ബാലനു രക്തം നൽകാൻ സൗദിയിലേക്കു പറന്നത് നാലു മലയാളികൾ. അപൂർവ രക്തഗ്രൂപ്പ് ആയ ബോംബെ ഒ പോസിറ്റീവ് രക്തം സൗദിയിലെ ഏഴുവയസ്സുകാരനു നൽ കാനാണ് അവർ കടൽ കടന്നത്.
രക്തം ആവശ്യമായി വന്നപ്പോൾ കുടുംബം ബ്ലഡ് ഡോണേഴ്സ് കേരള, സൗദി ചാപ്പ്റ്ററുമായി ബന്ധപ്പെടുകയായിരുന്നു. ബോംബെ ഗ്രൂപ് കോ-ഓർഡിനേറ്റർ സി.കെ.സലിം ആണു തുടർനടപടികൾ വേഗത്തിലാക്കിയത്.
ജലീന മലപ്പുറം, മുഹമ്മദ് ഷരീഫ് പെരിന്തൽമണ്ണ, മുഹമ്മദ് റഫീഖ് ഗുരുവായൂർ, മുഹമ്മദ് ഫാറൂഖ് തൃശൂർ എന്നിവർ രക്തം നൽകാൻ സന്നദ്ധരായെത്തി. ജൂലൈ 19 നു സൗദിയിലേക്കു തിരിച്ച സംഘം രക്തദാനത്തിനു ശേഷം പുണ്യ ഭൂമിയിൽ ഉംറ കർമവും നിർ വഹിച്ചാണു മടങ്ങിയെത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.സലിം വളാഞ്ചേരി, സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ലാൽ കാസർകോട്, ട്രഷറർ സക്കീർ ഹുസൈൻ
തിരുവനന്തപുരം എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരണമൊരുക്കി.