കരിപ്പൂർ: വിമാനപകടം നടന്നിട്ട് രണ്ട് വർഷം തികയുന്ന ആഗസ്റ്റ് 7ന് അന്നത്തെ രക്ഷാപ്രവർത്തകരെ ചേർത്ത് പിടിച്ച് , യാത്രക്കാർ ചിറയിൽ ആശുപത്രിക്ക് കെട്ടിടം പണിയുന്നു.
മലബാർ ഡവലെപ്പ്മെൻ്റ് ഫോറം കരിപ്പൂർ വിമാനപകട ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലാണ് വിമാനപകടം സംഭവിച്ച സ്ഥലത്തിന് 300 മീറ്റർ അകലയുള്ള കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ ചിറയിൽ പ്രാഥമിക ആരോഗ്യ കേൻദ്രത്തിന് വിപുലമായ സൗകര്യങ്ങളോടെ കെട്ടിടം പണിയുന്നത്.
കൊറോണ കാലത്ത് ഒന്നും വകവെക്കാതെ രക്ഷാപ്രവർത്തനം നടത്തിയതിന് ലോക മാതൃക കാണിച്ച പരിസര വാസികളോടുള്ള കടപ്പാട് പ്രകടിപ്പിക്കാനാണ് അപകടത്തിൽ പെട്ട യാത്രക്കാരും മരണപ്പെട്ടവരുടെ ആശ്രിതരും തയ്യാറാകുന്നത്.
യാത്രക്കാർക്ക് കിട്ടിയ ഇൻഷുറൻസ് തുകയിൽ നിന്ന് ചെറിയ തുക ശേഖരിച്ചാണ് വലിയ sc സി കോളനികളിൽ ഒന്നായ എൻ എച്ച് കോളനിയിലെ രോഗികളുടെ ആശാ കേന്ദ്രമായ ചിറയിൽ ചുങ്കം ആശുപത്രിക്ക് കെട്ടിടം നിർമ്മിമ്മിക്കാൻ തീരുമാനിച്ചത്.