കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 13 യാത്രക്കാരിൽ നിന്ന് ഏകദേശം 5 കോടി രൂപയുടെ 10 കിലോഗ്രാം സ്വർണം കണ്ടെടുത്തു.
കൊച്ചിയിലെ കസ്റ്റംസ് ഹെഡ് ക്വാർട്ടേഴ്സ്, കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ്, കരിപ്പൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് യാത്രക്കാർ കൂട്ടത്തോടെ വലയിലായത്.
ഞായറാഴ്ച രാത്രി തുടങ്ങിയ പരിശോധന തിങ്കളാഴ്ച ഉച്ച വരെനീണ്ടു.
മുപ്പതോളം ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ യാത്രക്കാരെ നിരീക്ഷിച്ചു. സംശയം തോന്നിയവരെ ചോദ്യം ചെയ്താണ് സ്വർണക്കടത്ത് പിടികൂടിയത്. പലരും സ്വർണ മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. മുൻപും സമാന രീതിയിലുള്ള പരിശിധനകൾ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.