ചേലേമ്പ്ര: മലപ്പുറം ജില്ലയിലെ ചേലേമ്പ്രയെയും
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര യേയും ബന്ധിപ്പിക്കാൻ ഒരു കോണ്ക്രീറ്റ് പാലം കാത്തിരിക്കുകയാണ് നാട്ടുകാർ.
രാമനാട്ടുകര മുനിസിപ്പാലിറ്റിയേയും ചേലേമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന രാമനാട്ടുകര കെയര്‍വെല്‍ റോഡിലെ തയ്യില്‍ ഭാഗത്ത് നിന്നും പൂന്തോട്ടത്തില്‍ റോഡിലേക്കെത്തുന്നതാണ് ഈ നടപ്പാലം. ഇരുപത് വര്‍ഷം മുന്‍പ് നാലടി മാത്രം വീതിയില്‍ നിര്‍മിച്ച പാലം പിന്നീട് പഞ്ചായത്ത് പുനരുദ്ധാരണം നടത്തി.
ചേലേമ്പ്ര പഞ്ചായത്ത് പരിധിയിലെ പൂന്തോട്ടത്തില്‍, പൊയില്‍തൊടി, കുറ്റിപ്പറമ്പ് പ്രദേശങ്ങളില്‍ നിന്നുള്ള നൂറ്ക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്നത് രാമനാട്ടുകര ടൗണിലെ വ്യാപാര സ്ഥാപനങ്ങളേയും, ചിക്തസക്കായി രാമനാട്ടുകര ഭാഗത്തെ വിവിധ ആശുപത്രികളേയുമാണ്. കൂടാതെ പ്രദേശത്തെ നിരവധി കുട്ടികള്‍ ആശ്രയിക്കുന്നത് ഫാറൂഖ് കോളേജിനേയും രാമനാട്ടുകരയിലെ വിവിധ വിദ്യാലയങ്ങളേയുമാണ്. പാലത്തില്‍ വാഹന യാത്രാ സൗകര്യമില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ ചുറ്റി യാത്ര ചെയ്യേണ്ട ദുരവസ്ഥയാണ് നാട്ടുകാര്‍ക്ക്. മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ നിവേദത്തിൽ പാലത്തിന്റെ സാധ്യതാ പഠനത്തിനായി ആദ്യം കോഴിക്കോട് നിന്നും പിന്നീട് തിരൂരില്‍ നിന്നും ബ്രിഡ്ജ് വിഭാഗം ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
പാലം യാഥാര്‍ത്ഥ്യമാകാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.