കൊണ്ടോട്ടി യിൽ കട ഉദ്‌ഘാടനം ചെയ്തു താരമായി മാറിയിരിക്കുകയാണ് റോക്കി എന്ന വളർത്തുപൂച്ച. വലിയ പരിശീലനം കിട്ടിയ പൂച്ചയല്ല, ഭക്ഷണം തേടിയെത്തിയ ഒരു പാവം പൂച്ചക്കുട്ടി.
കൊണ്ടോട്ടി നഗരത്തിൽ
തുറന്ന റോക്കി ബാഗ്ആൻഡ് സ്പോർട്സ് കഥയാണ് റോക്കിയെന്ന പൂച്ച ഉദ്ഘാടനം ചെയ്തത്.
സ്വന്തം പേരുള്ള കടയാണ് പൂച്ച ഉദ്ഘാടനം ചെയ്തത് എന്നതും പ്രത്യേകതയാണ്.
അതിനു പിന്നിൽ ഒരു കഥയുണ്ട്.
മാസങ്ങൾക്കു മുൻപ് വിശ ന്നൊട്ടിയ വയറുമായി
കൊണ്ടോട്ടി തങ്ങൾസ് റോഡിലെ തക്ബീർ ഫുട്‍വെയർ എന്ന കടയിലേക്കു കയറി വന്നതാണ് ഈ പൂച്ചക്കുട്ടി. അപ്രതീക്ഷിതമായി എത്തിയ വിരുന്നുകാരനെ തക്ബീർ ഫുട്വെയർ ഉടമ കുന്നുമ്മൽ ഷൌക്കത്ത്, സഹപ്രവർത്തകൻ വി. എം. ബഷീർ എന്നിവർ ചേർന്ന് സ്വീകരിച്ചു. പിന്നീട് തൊട്ടടുത്ത മദീന ടീസ്റ്റാളിൽ നിന്നു രണ്ട് നേരം പാൽ ഉടമ ഉണ്ണിയേട്ടൻ നൽകും. 2 നേരം മീൻ മെയിൻ റോഡിലെ മുത്തളം ഫിഷ് സ്റ്റാൾ ഉടമ ഉമ്മർ നൽകും.
അതിനിടെ പൂച്ചയ്ക്ക് റോക്കി എന്ന് പേരിടുകയും ചെയ്‌തു. ഇരുവരുടെയും സ്നേഹലാളനയിൽ റോക്കി വളർന്നു. കൊണ്ടോട്ടി പോലീസ് സ്റ്റേഷന് സമീപം ബാഗിന്റെയും സ്പോർട്സ് ഇങ്ങളുടെയും പുതിയ കട തുടങ്ങാൻ പദ്ധതിയിട്ടപ്പോൾ അതിനു പേരിടാൻ മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. പേരും ഉദ്ഘടനവും അങ്ങനെ റോക്കി ആയി.
ഉൽഘാടനത്തിന്റെ ഭാഗമായി വിളമ്പിയ പായസവും കുടിച്ച ശേഷമാണു റോക്കി മടങ്ങിയത്.