കൊണ്ടോട്ടി: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ കൊണ്ടോട്ടി മേഖല സമ്മേളനം മെലഡി ദർബാറിൽ ചലചിത്ര ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് പി.വി. ഹസീബ് റഹ്മാൻ അധ്യക്ഷനായി.കലാ മേഖല യിലെ സംഭാവന ക്കുള്ളനന്മയുടെ ഉപഹാരം പരത്തുള്ളിരവീന്ദ്രന് ജില്ലാ പ്രസിഡന്റ് പി.എം. ലുഖ്മാൻ അരീക്കോട് സമർപ്പിച്ചു. സെക്രട്ടറി സജിത് പൂക്കോട്ടുംപാടം മുഖ്യ പ്രഭാഷണം നടത്തി.
ജില്ലവൈസ് പ്രസിഡന്റ്കൃഷ്ണകുമാർ , നടൻ സുന്ദരൻ രാമനാട്ടുകര, മേഖല സെക്രട്ടറി ലുഖ്മാൻ മൊറയൂർ, ട്രഷറർ ഉഷലിജോ, എം.പി.വിജയകുമാർ, വിജില, എൻ.കെ.റഫീഖ്, ഭാഗ്യലക്ഷ്മി, ഹംസ കൊണ്ടോട്ടി, ജഗനാഥൻ മൊറയൂർ, പ്രസംഗിച്ചു. ഷബീർഷ, ബാബ കൊണ്ടോട്ടി, എൻ.കെ.റഫീഖ്, ഹരിദാസൻ ഒളവട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ ഗാന വിരുന്നും നടന്നു.
പുതിയ ഭാരവാഹികൾ :എം.പി. വിജയകുമാർ (പ്രസിഡന്റ്) ഫൈസൽ പറശ്ശേരി, എൻ.പി ഹബീബ്റഹ്മാൻ , ഭാഗ്യലക്ഷ്മി (വൈസ് പ്രസിഡന്റ്) പി.വി.ഹസീബ് റഹ്മാൻ (സെക്രട്ടറി), വിജില,എൻ. കെ.റഫീഖ്,ജഗനാഥൻ (ജോ. സെക്രട്ടറിമാർ ) ഉഷ ലിജോ (ട്രഷറർ).