അരീക്കോട് :പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ്
അരീക്കോട് പി.ടി. അബ്ദുറഹിമാന്റെ സ്മരണാ ർത്ഥം കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ പി.ടി പുരസ് കാരം പ്രഗൽഭ സംഗീത സംവിധായകൻ കെ.വി. അബുട്ടിക്ക് സമർപ്പിച്ചു.
അരീക്കോട് നടന്ന പി.ടി. അനുസ്മരണ ചടങ്ങിൽ പി.ടിയുടെ കുടുംബത്തിന്റെ സാന്നിധ്യത്തിൽ മോയിൻ ക്കുട്ടി വൈദ്യർ അക്കാദമി സെക്രട്ടറി ഫൈസൽ എളേറ്റിൽ പുരസ്കാരം കൈമാറി.
കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.കെ. മുസ്തഫ പൊന്നാട അണിയിച്ചു.ജില്ലാ പ്രസിഡന്റ് ലുഖ്മാൻ അരീക്കോട് അധ്യക്ഷനായി. ചലചിത്ര പിന്നണി ഗായകൻ നൗഷാദ് ബാബു കൊല്ലം ,അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പുവ്വത്തിക്കൻ , ജില്ലാ ജനറൽ സെക്രട്ടറി പി.വി. ഹസീബ് റഹ്മാൻ, ട്രഷറർ അലവി നരിപ്പറ്റ,കവി അഷ്റഫ് പാലപ്പെട്ടി, സാബിക് കോഴങ്ങോറൻ,
ബഷീർ തൊട്ടിയൻ, ഷിഹാബ് അരീക്കോട്, കെ.എം. അബ്ദുല്ല പ്രസംഗിച്ചു. പുരസ്കാര ജേതാവ് കെ.വി. അബുട്ടി മറുപടി പ്രസംഗം നടത്തി. ഇശൽ വിരുന്നും നടന്നു.