കൊണ്ടോട്ടി : ഒളവട്ടൂർ HIOHSS വിദ്യാർത്ഥിനി എം.പി. സഫയാണ് മൊബൈൽ ഡിജിറ്റൽ വാച്ച് ഒരു മില്ലി സെക്കൻഡ് കൊണ്ട് സ്റ്റോപ്പ് ചെയ്ത് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.
മൊബൈൽ ഡിജിറ്റൽ വാച്ച് ഒരു മില്ലി സെക്കൻഡ് കൊണ്ട് സ്റ്റോപ്പ് ചെയ്തു കൊണ്ടാണ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സഫ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.
ഒളവട്ടൂർ പറമ്പുകുത്തു എം.പി അലവിയുടെയും ജാഫിറയുടെയും മകളാണ്. എം ബി ബി എസ് വിദ്യാർത്ഥിനിയായ ഫാത്തിമ ദിൽനയും പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് ജിയാദ് എന്നിവർ സഹോദരങ്ങളാണ്.
അപൂർവ്വ നേട്ടം സ്വന്തമാക്കിയ സഫയെ സ്കൂൾ സ്റ്റാഫ്, പി ടി എ,മാനേജ്‌മന്റ് എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. ഹെഡ് മാസ്റ്റർ എം അബ്ദുൽ ഖാദർ സ്നേഹോപഹാരം നൽകി. സ്റ്റാഫ് സെക്രട്ടറി എ ശിഹാബുദ്ധീൻ, അദ്ധ്യാപകരായ പി എ അബൂബക്കർ, എൻ വി സെബാസ്റ്റ്യൻ, എം കെ അബ്ദുൽ ഗഫൂർ, പി സി മുഹമ്മദ് ഷഫീഖ് എന്നിവർ സംബന്ധിച്ചു.