പുളിക്കൽ : റോഡിലേക്കാണ് വീണതെങ്കിലും ആളൊഴിഞ്ഞ സമയമായതിനാൽ ദുരന്തമൊഴിവായി. ആന്തിയൂർക്കുന്ന് റോഡിൽ ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപം വർഷങ്ങളായി അടഞ്ഞു കിടക്കുന്ന കെട്ടിടമാണ് ഇന്ന് രാവിലെയോടെ തകർന്നു വീണത്.
സ്കൂൾ കുട്ടികളും നാട്ടുകാരുമടക്കം ഒട്ടേറെ ആളുകൾ സഞ്ചരിക്കുന്ന പ്രധാന റോഡിലേക്കാണ് പഴയ കെട്ടിടം പൊളിഞ്ഞ് വീണത്.
വാർത്ത കാണാൻ https://youtu.be/RHc45M3k12U
എന്നാൽ അപകട സമയം കെട്ടിടത്തിന് മുൻപിൽ ആരും ഇല്ലാത്തത് വലിയ ആശ്വാസമായി.
ഈ ഭാഗത്ത് നാട്ടുകാരും താലൂക്ക് ദുരന്ത നിവാരണ സേനാ വളണ്ടിയർമാരും താൽക്കാലിക മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
വർഷങ്ങളായി അടഞ്ഞു കിടക്കുന്ന കെട്ടിടമാണിതെന്നു നാട്ടുകാർ പറഞ്ഞു.