തേഞ്ഞിപ്പലം: നവീകരണ ജോലികൾക്കായി ഒരുമാസത്തിലേറെയായി അടച്ചിട്ട കാലിക്കറ്റ് സർവകലാശാലയിലെ പാർക്ക് പുതുമോടിയോടെ വീണ്ടും തുറക്കാനൊരുങ്ങുന്നു.
വീഡിയോ കാണാൻ https://youtu.be/cwF4TrpKdBY
മുഖം മിനുക്കി സന്ദർശകരെ വരവേൽക്കാൻ പാർക്ക് അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഉടൻ പൊതുജനത്തിനു തുറന്നു കൊടുക്കാനാകുമെന്നാണു പ്രതീക്ഷ. നടപ്പാതകൾ കല്ലുപാകി മനോഹരമാക്കിയിട്ടുണ്ട്. പൂന്തോട്ടങ്ങളുടെ ഭംഗിയും കൂട്ടി.
കുട്ടികൾക്ക് ഉല്ലസിക്കാൻ വിവിധതരം ഊഞ്ഞാലുകളും ഇരിപ്പിടങ്ങളുമെത്തി. ശിൽപ ചാരുതയ്‌ക്കൊപ്പം കൂടുതൽ പച്ചപ്പും നിറഞ്ഞതോടെ പാർ ക്ക് കൂടുതൽ മനോഹരമായിട്ടുണ്ട്. കാമ്പസിൽ എല്ലാ ദിവസവും പാർക്ക് പ്രവർത്തനമാണങ്കിലും ശനിയും ഞായറും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാറുണ്ട്. ശനിയാഴ്ച വൈകീട്ട് നാല് മുതൽ ആറ് വരെയും ഞായറാഴ്ച ഉച്ചക്ക് ര ണ്ട് മുതൽ ആറുവരെയുമാണ് പൊതുജനങ്ങൾക്ക് പ്രവേശനം.