അഖിലേന്ത്യാ അന്തർ സർവകലാശാലാ വാട്ടർ പോളോ പുരുഷവിഭാഗം ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കിരീടം. വാശിയേറിയ ഫൈനൽ മത്സരത്തിൽ കേരള യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് കിരീടം നേടിയത്.
എം.ജി. യൂണിവേഴ്സിറ്റി കോട്ടയത്തെ 14-5 എന്ന സ്കോറിന് പരാജയപ്പെടുത്തി കൽക്കട്ട യൂണിവേഴ്സിറ്റി കൊൽക്കത്ത മൂന്നാം സ്ഥാനം നേടി. ചാമ്പ്യൻഷിപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം കാലിക്കറ്റിൻ്റെ അശ്വിൻ നേടി
ജെ.സി. മധുകുമാർ, ഉണ്ണികൃഷ്ണൻ നായർ എന്നിവർ ടീം പരിശീലരും എം.
ആദർശ് മാനേജരുമാണ്.
വിജയികൾക്കുള്ള സമ്മാനങ്ങൾ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് വിതരണം ചെയ്തു.