തേഞ്ഞിപ്പലം: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഖത്തർ ഫിഫ 2022 വേൾഡ് കപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ വേൾഡ് കപ്പ് ക്വിസ്, സ്പോർട്സ് സിംബോസിയം, ഫുട്ബോൾ പ്രദർശന മത്സരം എന്നിവ സംഘടിപ്പിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജൂലൈ 4 നാണ് പരിപാടികൾ നടക്കുക.
2022ൽ ഖത്തർ ആദിത്യമരുളുന്ന വേൾഡ് കപ്പിന് പിറന്ന നാട്ടിൽ പ്രചാരണം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പരിപാടികൾ.
തുടർന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഇന്ത്യയിലെയും ഖത്തറിലെയും സ്പോർട്സ് മേഖലയിലെ പ്രഗൽഭർ പങ്കെടുക്കുന്ന സ്പോർട്സ് സിംബോസിയം ഉണ്ടായിരിക്കുമെന്നും അവർ അറിയിച്ചു.