കൊണ്ടോട്ടി : ഖത്തറിലെ വാഴയൂർ നിവാസികളുടെ കൂട്ടായ്മയായ വാഴയൂർ സർവീസ് ഫോറം ഖത്തർ സ്നേഹാദരം ജൂലൈ രണ്ടിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
എല്ലാ രണ്ടുവർഷം കൂടുംതോറും വാഴയൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ച വെക്കുന്ന ആളുകളെ വി എസ് ഫ് സ്നേഹാദരം എന്ന പരിപാടി സംഘടിപ്പിച്ചു ആദരിക്കാറുണ്ട്. ഇതിനകം തന്നെ സാഹിത്യം, സാമൂഹിക പ്രവർത്തനം, കാർഷികം, ജീവകാരുണ്യം എന്നീ മേഖലകളിൽ സുത്യർഹമായ സേവനം ചെയ്ത വരെ ആദരിച്ചു ഇത്തവണത്തെ വി.എസ്.എഫ് സ്നേഹാദരത്തിൽ കായിക മേഖലയിലെ പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെയാണ് ആദരി ക്കുന്നത്. ഈ പ്രാവശ്യത്തെ പുരസ്കാര ജേതാ ക്കൾ വുഷു നാഷണൽ ചാമ്പ്യനും ബോക്സിങ് നാഷണൽ ടീം അംഗവും പവർ ലിഫ്റ്റിങ്, റെസ്ലിങ് സ്റ്റേറ്റ് ടീം അംഗവുമായ പി.സി സ്നേഹയും, ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻസ് ടീം അംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ താരം എം.എ. സുഹൈലുമാണ്.
വൈകുന്നേരം 5 30 മുതൽ തുടങ്ങുന്ന പരിപാടി ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യും.കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർഡോ. വി.പി.സക്കീർ ഹുസൈൻ മുഖ്യാഥിതിയാകും.
വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി വാസുദേവൻ മാസ്റ്റർ, വാഴയൂർ മുൻ വില്ലേജ് ഓഫീസർ പി ആലിക്കോയ, രാഷ്ട്രപതിയുടെ മെഡൽ ഏറ്റുവാങ്ങിയ സിബിഐ ഓഫീസർ ആനന്ദ കൃഷ്ണൻ, വിഷു നാഷണൽ ജഡ്ജ്, കേരള ടീം കോച്ചുമായ അഖിൽ വാഴയൂർ എന്നിവരെയും ആദരിക്കു ന്നുണ്ട്. കൂടാതെ മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയുടെ നേതൃത്വത്തിലുള്ള കലാവിരുന്ന് ഉണ്ടായിരിക്കും, ഉച്ചക്ക് 2. 30 നു തുടങ്ങുന്ന ട്രെയിനിങ് ക്യാമ്പ് ലീഡർഷിപ്പ് ട്രെയിനിങ് പ്രമുഖ മൈൻഡ് ട്യൂണറും,ഹ്യൂമൻ ഒപ്റ്റിമൈ സറും, ഫാമിലി മെഷിനറി, ബിസിനസ് കാറ്റിലി സ്റ്റുമായ സി. എ റസാക്കും, സക്സസ് കോച്ചും പ്രമുഖ ട്രെയിനറുമായ വി.സി. മഷ്ഹൂദും നയിക്കും. പത്ര സമ്മേളനത്തിൽ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ മാസ്റ്റർ, ഓർഗനൈസേഷൻ ചെയർമാൻ വി.സി. മശ്ഹൂദ്, ജനറൽ കൺവീനർ ആസിഫ് കോട്ടു പാടം എന്നിവർ പങ്കെടുത്തു.