കൊണ്ടോട്ടി: മേലങ്ങാടിയിൽ പ്രകൃതിയുടെ മനോഹാരിതയിൽ റിക്സ് അറീന ഒരുക്കിയ സ്വിമ്മിങ് പൂൾ ടി.വി.ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച തുറന്ന സ്വിമ്മിങ് പൂൾ വിശേഷങ്ങൾ വീഡിയോ സഹിതം കാണാം.
കലാസാംസ്കാരിക ചരിത്രത്തിൽ തിളങ്ങുന്ന കൊണ്ടോട്ടിയിൽ കായിക വിനോദ മേഖലയിൽ പുതിയ നേട്ടം കുറിച്ചാണ് ആധുനിക രീതിയിലുള്ള സ്വിമ്മിങ് പൂളിന്റ വരവ്.
കൊണ്ടോട്ടി മേലങ്ങാടിയിൽ ഫൈവ്സ്, സെവൻസ് ഫുട്ബോൾ ടർഫ് മൈതാനങ്ങൾക്കു പുറമേയാണു റിക്സ് അറീന പുതിയ സംരംഭമായി സ്വിമ്മിങ് പൂൾ ഒരുക്കിയത്. കുടുംബത്തോടെ നീന്തിക്കളിക്കാൻ ഫാമിലി പൂൾ, കുട്ടികൾക്കായി കിഡ്സ് പൂൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജീവിത ശൈലി രോഗങ്ങൾ തടയാൻ നീന്തലിനു പ്രാധാന്യം നൽകുന്നകാലത്താണ് സ്വിമ്മിങ് പൂളിന് പ്രിയമേറുന്നത്.വളരെ അത്യാധുനിക രീതിയിലാണ് മേലങ്ങാടിയിൽ റിക്സ് അറീന സ്വിമ്മിങ് പൂൾ ഒരുക്കിയിട്ടുള്ളത്. കുടുംബത്തിനു സുരക്ഷിതത്വത്തോടെ പൂളുകൾ ഉപയോഗിക്കാമെന്നു മാനേജ്മെന്റ് ഉറപ്പ് നൽകുന്നു.
ടി.വി. ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സൻ
CT ഫാത്തിമത്ത് സുഹ്റാബി, പാറപ്പുറം ഇണ്ണി, KK ആലി ബാപ്പു, ചുക്കാൻ ബിച്ചു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അബീന പുതിയറക്കൽ,
സി.മിനി മോൾ, കൗൺസിലർമാരായ പി.പി. റഹ്മത്തുള്ള, താഹിറ ഹമീദ് തുടങ്ങി രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
പ്രത്യേക ശ്രദ്ധയോടെയുള്ള മേൽനോട്ടവും വൃത്തി ഉറപ്പാക്കിയുള്ള പ്രവർത്തനവുമാണ് റിക്സ് അറീനയുടേത്. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. കൊണ്ടോട്ടിയുടെ കായിക വിനോദ ഭൂപടത്തിൽ ഇനി RICKS ARENA യുടെ സ്വിമ്മിങ് പൂളും ഇടംപിടിക്കും.
BUSINESS DESK
AIR ONE