കൊണ്ടോട്ടി: മേലങ്ങാടി ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകളാണ് പുസ്തകങ്ങൾ വായന യോഗ്യമാക്കിയത്.
കൊണ്ടോട്ടി മേലങ്ങാടി ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകൾ സ്കൂൾ ലൈബ്രറിയിലെ കേടുപാടുകൾ സംഭവിച്ച പുസ്തകങ്ങൾ വായന യോഗ്യമാക്കി. വായനാ വാരാചരണത്തൊടനുബന്ധിച്ച് ലൈബ്രറി നവീകരണത്തിന്റെ ഭാഗമായാണ് മുന്നൂറോളം പുസ്തകങ്ങൾ കുട്ടിപോലീസുകാർ ഉപയോഗയോഗ്യ മാക്കിയത്.
സ്കൂൾ പ്രവർത്തിപരിചയ ക്ലബ്ബിന്റെ സഹകരണത്തോടെ
കൂടുതൽ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വായനാദിനാചരണ ത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ,
എഴുത്തുകാരെ പരിചയപ്പെടുത്തുന്ന പ്രദർശനങ്ങൾ, റീഡിങ് കോർണർ ഒരുക്കൽ, പുസ്തകപ്രദർശനം, എന്നിവകൂടി സംഘടിപ്പിച്ചിട്ടുണ്ട്.
പ്രധാനാധ്യാപകൻ പി. കെ അബ്ദുസ്സലാം, സി പി ഒ മാരായ മുഹമ്മദ് ഷാജഹാൻ.കെ , അനുപമ രാജൻ യൂ. വി,ശംസുദ്ധീൻകലങ്ങോടൻ,മുഹമ്മദ് അഷ്റഫ്, ഷമീന ഓടക്കൽ,സ്മിത,ജിഷ, റിൻഷ നേതൃത്വം നൽകി.