EducationLocal News

മലപ്പുറത്തിന്റെ ജന്മദിനം; കരിപ്പൂർ വിമാനാപകടം പുനരാവിഷ്കരിച്ച് തറയിട്ടാൽ എഎംഎൽപി സ്‌കൂൾ വിദ്യാർത്ഥികൾ

മലപ്പുറം ജില്ലയുടെ ജന്മദിനത്തിൽ മലപ്പുറത്തിന്റെ നന്മയാർന്ന മനസ്സിനെ ഓർമപ്പെടുത്തി തറയിട്ടാൽ എഎംഎൽപി സ്കൂൾ വിദ്യാർഥികൾ കരിപ്പൂർ വിമാനാപകടം പുനരാവിഷ്കരിച്ചാണ് മുലപ്പുറത്തിന്റെ കൂട്ടായ്മയുടെ പെരുമ ഓര്മപ്പെടുത്തുയത്.

മലപ്പുറം ജില്ലയുടെ ജന്മദിനത്തിൽ തറയിട്ടാൽ amlp സ്‌കൂൾ വിദ്യാർഥികളാണ് വിമാനാപകടം പുനരാവിഷ്കരിച്ചത്.

വീഡിയോ കാണാൻ ക്ലിക് ചെയ്യൂ

2020 ഓഗസ്റ്റ് ഏഴിനു വിമാനാപകടമുണ്ടായപ്പോൾ എല്ലാം മറന്നു രക്ഷാപ്രവർത്തനത്തിനിറങ്ങിയ മലപ്പുറത്തുകാരുടെ മനസ്സിന്റെ മഹത്വം ഓർമപ്പെടുത്തുന്നതായിരുന്നു ചിത്രീകരണം. വിമാനാപകടമുണ്ടായ സ്ഥലത്തിനു സമീപമാണു വിദ്യാലയം.
കോവിഡ് കാലത്ത് കണ്ടെയ്ൻമെന്റ് സോണിലുള്ള പ്രദേശമായിട്ടും വിമാനം പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടായിട്ടും ജീവൻ പണയംവച്ചു നടത്തിയ രക്ഷാപ്രവർത്തനം ലോക ശ്രദ്ധ നേടിയിരുന്നു. ഈ രക്ഷാപ്രവർത്തനം വീണ്ടും ഓർമിപ്പിച്ചായിരുന്നു വിമാനാപകടത്തിന്റെ പുനരാവിഷ്കാരം. സ്കൂൾ മുറ്റത്ത് വിമാനത്തിന്റെ മാതൃകയുണ്ടാക്കി. യാത്രക്കാരും രക്ഷാപ്രവർ ത്തകരും സേനയുമെല്ലാം വിദ്യാർഥികളായിരുന്നു. ക്‌ളാസ് മുറികൾ ആശുപത്രികളായി. കുട്ടികളുടെ മോക് ഡ്രിൽ വിജയകരമായി പൂർത്തിയായി. കുട്ടികൾക്കുള്ള സേവന പരിശീലനം കൂടിയായിരുന്നു പരിപാടി. പിടിഎ പ്രസിഡന്റ് ലത്തീഫ് കൂട്ടാലുങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.പി.അബ്ദുസ്സലാം ആധ്യക്ഷ്യം വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button