തടത്തിൽ പറമ്പ് ജി എച്ച് എസ് എസിൽ ഇത്തവണ പരീക്ഷ എഴുതിയ 116 വിദ്യാർഥികളെയും ഉന്നത നിലവാരത്തോടെ വിജയിപ്പിച്ചാണ് ഈ വിദ്യാലയം അതുല്യ നേട്ടം നിലനിർത്തിയത്. എട്ട് പേർക്ക് ഫുൾ എപ്ലസും 5 പേർക്ക് 9 എ പ്ലസും ലഭിച്ചു.
നവമ്പർ ഒന്ന് മുതൽ കോവിഡ് അനുബന്ധ നിയന്ത്രങ്ങളോടെയാണെങ്കിലും വിജയ ഭേരിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗൃഹസന്ദർശനം, പഠന ക്യാമ്പ് ,’കുതിപ്പ് ‘ മോട്ടിവേഷൻ ക്ലാസ്സുകൾ, ദത്തെടുക്കൽ തുടങ്ങിയ സ്കൂളിൻ്റെ വൈവിധ്യമാർന്ന തനതു പദ്ധതികളാണ് വിജയത്തിലേക്കുള്ള വഴികാട്ടിയായത്.
ഓലയും ആസ്ബറ്റോസ് ഷീറ്റുമിട്ട ഷെഡുകളിൽ നിന്നും ആധുനിക കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറിത്തുടങ്ങിയെങ്കിലും ഭൗതിക സൗകര്യങ്ങൾ ഇപ്പോഴും പരിമിതമാണിവിടെ.
പരാധീനതകൾക്കിടയിലെ വിജയത്തുടർച്ച ഏറെ തിളക്കമേകുന്നതാണ്.
വിജയികളെ പി.ടി.എ പ്രസിഡന്റ.ടി. ആലിഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു. പ്രിൻസിപ്പാൾ ഡോ.എ.ജെ.സജീന, പ്രധാനാധ്യാപകൻ സി.ബാബു, സ്റ്റാഫ് സെക്ര.മുഹമ്മദ് പറവൂർ, വിജയഭേരി കോ-ഓഡിനേറ്റർ പി.പി. റിജേഷ്,
നസീറ വി.പി,കെ.പി സൈനബ, പി.കുഞ്ഞമ്പു, ഫഹദ് പി.സി, ബേബി ഹാസിഫ പ്രസംഗിച്ചു.