കൊണ്ടോട്ടി: ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി എല്ലാ കുട്ടികളെയും വിജയിപ്പിച്ച് പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര മികവിന്റെ കേന്ദ്രമായി.
1255 കുട്ടികൾ പരീക്ഷ എഴുതി. എല്ലാവരും വിജയിച്ചു. 272 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.എ പ്ലസ് കളുടെ എണ്ണത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്താണ് കൊട്ടുക്കര. ഈ വർഷത്തെ എൻ.എം.എം.എസ്, എൻ.ടി. എസ്. ഇ, പരീക്ഷകളിലും സംസ്ഥാനതലത്തിൽ ഒന്നാമതായ കൊട്ടുക്കര സ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിലും നേട്ടം ആവർത്തിച്ച് മലപ്പുറം ജില്ലയുടെ അഭിമാനമായി.
സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് ടി വി ഇബ്രാഹിം MLA ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹറാബി, മാനേജർ എം അബൂബക്കർ ഹാജി, പി ടി എ പ്രസിഡന്റ് അഡ്വ:കെ കെ ഷാഹുൽ ഹമീദ്, പ്രിൻസിപ്പൽ എം അബ്ദുൽ മജീദ്, ഹെഡ്മാസ്റ്റർ പി കെ സുനിൽകുമാർ, കെ ടി അബ്ദുറഹ്മാൻ മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അവറാൻ കുട്ടി, സ്റ്റാഫ് സെക്രട്ടറി വി പി സിദ്ദീഖ്, എ പ്ലസ് ക്ലബ് കൺവീനർ എം അബ്ദുൽ ശരീഫ് എന്നിവർ പ്രസംഗിച്ചു..