കൊണ്ടോട്ടി: മുസ്ലിംലീഗ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമവും പ്രകടനവും നടത്തി.
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.സി. അബ്ദുറഹിമാൻ, മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് മടാൻ, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബ്, അഡ്വ.എൻ.എ.കരിം, എ.എ.സലാം എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിനും സംഗമത്തിനും മണ്ഡലം മുസ്ലിംലീഗ് ഭാരവാഹികളായ നസിം പുളിക്കൽ, സി.ടി.മുഹമ്മദ്, കെ.പി.ബാപ്പു ഹാജി,
എം.അബുബക്കർ ഹാജി, കെ.പി.മൂസക്കുട്ടി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് , സി. മിനിമോൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു.